പൃഥ്വി-2 വിജയകരമായി പരീക്ഷിച്ചു

August 25, 2012 പ്രധാന വാര്‍ത്തകള്‍

ഭുവനേശ്വര്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-രണ്ട് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.03 നായിരുന്നു പരീക്ഷണ വിക്ഷേപണം.

350 കിലോമീറ്റര്റാണ് പൃഥ്വി രണ്ടിന്‍റെ ദൂരപരിധി.   മിസൈല്‍ ലക്ഷ്യം മറികടന്നതായി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ അറിയിച്ചു. പൃഥ്വി രണ്ടിന് 500 കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍