2 ജി സ്‌പെക്ട്രം: ഹര്‍ജി സുപ്രീംകോടതി തള്ളി

August 25, 2012 ദേശീയം

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെക്കൂടി പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.  ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.  2 ജി കേസില്‍ മുന്‍മന്ത്രി എ. രാജയ്‌ക്കൊപ്പം, ചിദംബരത്തെയും പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ്  സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജി നല്‍കിയത് . ഇത് ഫിബ്രവരിയില്‍ സി.ബി.ഐ പ്രത്യേകകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സ്വാമി സുപ്രീംകോടതിയിലെത്തിയത്.

ചിദംബരത്തിനു 2ജി കേസുമായി ബന്ധമൊന്നുമില്ലെന്നും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രി വി.നാരായണ സ്വാമി പറഞ്ഞു.

കോടതിവിധി കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സ്വാഗതംചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം