പേറ്റന്‍റ് കേസില്‍ ആപ്പിളിന് വിജയം

August 25, 2012 രാഷ്ട്രാന്തരീയം

കാലിഫോര്‍ണിയ: തങ്ങളുടെ ഐഫോണിന്റെയും ഐപ്പാഡിന്റെയും  സാങ്കേതിക വിദ്യയും രൂപകല്‍പനയും കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിനെതിരേ ആപ്പിള്‍  നല്‍കിയ പരാതിയില്‍ ആപ്പിളിന് അനുകൂലമായി വിധി. കലിഫോര്‍ണിയയിലെ സാന്‍ ജോസിലെ കോടതിയാണ് ഒരു ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആപ്പിളിന് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടെ ഒരു പേറ്റന്റ് കേസില്‍ ഈടാക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.  കഴിഞ്ഞ വര്‍ഷമാണ് സാംസംഗിനെതിരേ ആപ്പിള്‍ കോടതിയെ സമീപിച്ചത്. ലോകത്തെ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് കംപ്യൂട്ടര്‍ വിപണിയില്‍ പകുതിയിലധികവും ഇരുകമ്പനികളുടെയും കുത്തകയാണ്. വിവിധ രാജ്യങ്ങളിലായി ഇരു കമ്പനികളും പരസ്പരം ഇതേ വിഷയത്തില്‍ നിയമപോരാട്ടത്തിലാണ്. നേരത്തെ ദക്ഷിണകൊറിയന്‍ കോടതി സാംസംഗിന്റെ ഗാലക്സി എസ്-11 ഫോണ്‍ ഉള്‍പ്പെടെ 10 ഉല്‍പ്പന്നങ്ങളും ആപ്പിളിന്റെ ഐഫോണ്‍-4 ഉള്‍പ്പെടെ നാല് ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കുന്നത് താല്‍ക്കാലികമായി വിലക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം