അട്ടപ്പാടി വനത്തില്‍ പരിശോധന തുടരുന്നു

August 25, 2012 കേരളം

അട്ടപ്പാടി: അട്ടപ്പാടി വനത്തിനുള്ളില്‍ യൂണിഫോമിട്ട അജ്ഞാതസംഘം ആയുധങ്ങളുമായി സഞ്ചരിക്കുന്നതു കണ്ടെന്ന ആദിവാസികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരള തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ ചേര്‍ന്ന്  നടത്തുന്ന തെരച്ചില്‍ തുടരുന്നു.  കഴിഞ്ഞദിവസം വനത്തില്‍ ആയുധധാരികളായ 15 അംഗ സംഘത്തെ കണ്ടെന്നാണ് ആദിവാസികള്‍ അറിയിച്ചത്.

മുക്കാലി മല്ലീശ്വരം മലയുടെ താഴ്വാരത്താണ് സായുധസംഘത്തെ ആദിവാസികള്‍ കണ്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ക്ഷീണിതരായ സംഘത്തോട് സംസാരിച്ചതായും പോലീസിന് വിവരം കൈമാറിയ ആദിവാസി മണി പറഞ്ഞു. ഇന്നലെ മുതല്‍ തന്നെ കേരളത്തിന്റെ വനമേഖലയില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. അഞ്ച് വര്‍ഷം മുമ്പ് നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകരെ ഈ വനമേഖലയില്‍ നിന്നും അറസ്റ്റുചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം