തിലകന്‍റെ നീല അതീവ ഗുരുതരം

August 25, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന നടന്‍ തിലകന്‍റെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. അബോധാവസ്ഥയില്‍ കഴിയുന്ന തിലകന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. രാവിലെ  ആരോഗ്യനില വിലയിരുത്താനായി ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

ഒറ്റപ്പാലത്ത് ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും എസ്.യു.ടി ആശുപത്രിയിലേക്ക് മാറ്റിയ തിലകനെ പിന്നീട് കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം