അക്രം പരിശീലകനാകും

August 25, 2012 കായികം

ഇസ്ലാമാബാദ്: മുന്‍ ഫാസ്റ് ബൌളര്‍ മുഹമ്മദ് അക്രം പാകിസ്ഥാന്‍  ക്രിക്കറ്റ് ടീമിന്‍റെ ബൌളിംഗ് പരിശീലകനാകും. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. 28 ന് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കായി യുഎഇയിലെത്തുന്ന ടീമിനൊപ്പം അക്രം ചേരുമെന്ന് പിസിബി വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് അക്രത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം