ചൈനയില്‍ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ചു: 36 മരണം

August 26, 2012 രാഷ്ട്രാന്തരീയം

ബെയ്ജിംഗ്: വടക്കന്‍ ചൈനയില്‍ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 36 പേര്‍ മരിച്ചു. ഷാന്‍ക്സി പ്രവിശ്യയിലെ യാന്‍ആനിലെ എക്സ്പ്രസ് പാതയിലായിരുന്നു അപകടം. മീഥെയ്ന്‍ വാതകവുമായി വന്ന ടാങ്കറുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. 39 പേരായിരുന്നു ഇരുവാഹനങ്ങളിലുമായി ഉണ്ടായിരുന്നത്. മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം