സി.പി.എം നേതാവ് കൊല്ലപ്പെട്ടു

August 26, 2012 ദേശീയം

കോല്‍ക്കത്ത:  സിപിഎം നേതാവിനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം ഇഛാ ഗയാന്‍ എന്നയാളാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ സൌത്ത് 24 പര്‍ഗാനസ് ജില്ലയിലെ കുള്‍ട്ടാലിലാണ് കൊല നടന്നത്.  അഞ്ചംഗ സംഘം ഇദ്ദേഹത്തെ വെടിവെച്ചതിന് ശേഷം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സുജന്‍ ചക്രബര്‍ത്തി ആരോപിച്ചു. കൊലയില്‍ പ്രതിഷേധിച്ച് സിപിഎം ഞായറാഴ്ച  12 മണിക്കൂര്‍ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം