ആര്യങ്കാവില്‍ സ്പിരിറ്റ് പിടികൂടി

August 26, 2012 കേരളം

കൊല്ലം: മീന്‍ എന്ന വ്യാജേന ആര്യങ്കാവ് ചെക്ക്പോസ്റ്റിലൂടെ കടത്തിയ 1890 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി. ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കടത്തിവിട്ട മീന്‍വണ്ടിയില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥരാണ് സ്പിരിറ്റ് കണ്ടെത്തിയത്. ആര്യങ്കാവിലൂടെ ഉപ്പെന്ന വ്യാജേന സ്പിരിറ്റ് കടത്തിയത് വിവാദമായതിനെ തുടര്‍ന്ന് ആറു എക്‌സൈസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

തമിഴിനാട്ടില്‍ നിന്നും മീന്‍കയറ്റി വന്ന ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്  മീന്‍ പെട്ടികള്‍ക്ക് പിന്നില്‍ സ്പിരിറ്റ് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. 54 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം