ബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

August 26, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷനും പങ്കെടുത്ത ചടങ്ങില്‍ ബോംബ് ഭീഷണിയുണ്ടെന്ന് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റഡിയില്‍. ചടങ്ങ് നടന്ന സ്കൂളിലെ പ്യൂണ്‍ പ്രശാന്ത് കുമാറാണ് പോലീസ് പിടിയിലായത്.

സ്കൂളിലെ വജ്രജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയും ചെന്നിത്തലയും മടങ്ങിയ ശേഷമായിരുന്നു ബോംബ് ഭീഷണി. ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം രണ്ട് മണിയോടെ മുഖ്യമന്ത്രിയും രണ്ടരയോടെ കെപിസസി പ്രസിഡന്റും വേദി വിട്ടിരുന്നു. മൂന്ന് മണിയോടെയാണ് സ്കൂളിലെ ഫോണില്‍ ഭീഷണി സന്ദേശം എത്തിയത്. നാല് മണിക്ക് ബോംബുകള്‍ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. ഡോഗ് സ്ക്വാഡും പോലീസും വിശദമായ പരിശോധന നടത്തി ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം