മായംചേര്‍ത്ത പാല്‍: പരിശോധന കര്‍ശനമാക്കി

August 26, 2012 കേരളം

തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മായം ചേര്‍ത്തപാല്‍ കേരളത്തിലേക്കെത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു പരിശോധ കര്‍ശനമാക്കി. ക്ഷീരവകുപ്പിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഇടുക്കി ജില്ലയിലെ കുമളി, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശാല എന്നീ അതിര്‍ത്തി ചെക്ക് പോസ്റുകളോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്കാലിക പാല്‍ ഗുണനിലവാര പരിശോധനാ ലാബുകള്‍ സ്ഥാപിച്ച് പാല്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. 28 വരെ ലാബുകള്‍ പ്രവര്‍ത്തിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം