ഇന്ത്യ എഗനെസ്റ് കറപ്ഷന്‍ അംഗങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

August 26, 2012 ദേശീയം

ന്യൂഡല്‍ഹി: കല്‍ക്കരി പാടം അഴിമതിയുടെ പേരില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുടെ വസതികള്‍ ഘെരാവോ ചെയ്യാന്‍ പുറപ്പെട്ട ഇന്ത്യ എഗനെസ്റ് കറപ്ഷന്‍ അംഗങ്ങള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. കല്‍ക്കരിപാടം അഴിമതിയില്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്നാണ് ഐഎസിയുടെ ആരോപണം. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നൂറോളം പേരെ പോലീസ് അറസ്റ് ചെയ്തു. ഇവരെ ഡിറ്റിസി ബസില്‍ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ വസതി കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരി എന്നിവരുടെ വീടുകള്‍ ഘെരാവോ ചെയ്യാനായിരുന്നു ഐഎസി പ്രവര്‍ത്തകരുടെ നീക്കം. രാവിലെ ഇതിനുള്ള ശ്രമത്തിനിടെ കെജ്രിവാള്‍ ഉള്‍പ്പെടെ ആറു പേരെ പോലീസ് കസ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. തുടര്‍ന്ന് ജന്തര്‍ മന്ദറില്‍ സംഘടിച്ച ശേഷമായിരുന്നു കൂടുതല്‍ പ്രവര്‍ത്തകരുമൊത്ത് ഇവര്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചത്.  പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം