അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബിസിസിഐ 20 ലക്ഷം രൂപ വീതം നല്‍കും

August 26, 2012 കായികം

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബിസിസിഐ 20 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചതായി ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ അറിയിച്ചു. ടീമിനൊപ്പമുണ്ടായിരുന്ന സപ്പോര്‍ട്ടിംഗ് സ്റാഫ് അംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന താരങ്ങള്‍ നമുക്കായി ലോകകപ്പ് നേടിത്തന്നു. ഇപ്പോള്‍ ജൂണിയര്‍ ലോകകപ്പും നമുക്ക് സ്വന്തമായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് ഇത് മഹത്വമാര്‍ന്ന ഒരു ദിനമാണെന്നും ബിസിസി പ്രസിഡന്‍റ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം