ലിബിയന്‍ പ്രതിരോധമന്ത്രി രാജിവച്ചു

August 27, 2012 രാഷ്ട്രാന്തരീയം

ട്രിപ്പോളി: ലിബിയയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമം പതിവാകുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി ഫൌസി അബ്ദലാലി രാജിവച്ചു. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയാന്‍ പ്രതിരോധവകുപ്പിനു യാതൊന്നും ചെയ്യാനായില്ലെന്ന വിമര്‍ശനം ശക്തമായതോടെയായിരുന്നു അബ്ദലാലി രാജി പ്രഖ്യാപിച്ചത്.

ആക്രമണത്തിനു പിന്നില്‍ സലാഫി ഇസ്ലാമിസ്റുകളാണെന്നാണ് ആരോപണം. അടുത്തിടെ തലസ്ഥാനമായ ട്രിപ്പോളിയിലും സില്‍ത്താനിലും നടന്ന കാര്‍ ബോംബ് സ്ഫോടനങ്ങള്‍ അബ്ദലാലിയുടെ കഴിവുകേടായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം