കാലിഫോര്‍ണിയയില്‍ ഭൂചലനം: ആളപായമില്ല

August 27, 2012 രാഷ്ട്രാന്തരീയം

സാന്‍ ഡീഗോ: തെക്കന്‍ കാലിഫോര്‍ണിയയില്‍ ഭൂചലനം.  എല്‍ സെന്‍ട്രോയുടെ 26 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന. ഇംപീരിയല്‍ കൌണ്ടിയിലെ കാര്‍ഷിക പട്ടണമായ ബ്രാവ്ലിയിലാണ് ഏറ്റവും ശക്തിയേറിയ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് ഇവിടെയുണ്ടായത്.

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.02 ഓടെ സാള്‍ട്ടണ്‍ കടലിന്റെ തെക്കന്‍ തീരത്താണ് 3.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനം ഉണ്ടായത്. 90 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആദ്യ തുടര്‍ചലനമുണ്ടായ പ്രദേശത്ത് ആറ് മിനുറ്റിനുള്ളില്‍ ഇടവിട്ട് വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം