ഷുക്കൂര്‍വധം: ജയരാജനു ജാമ്യം

August 27, 2012 പ്രധാന വാര്‍ത്തകള്‍

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജയരാജന് ജാമ്യം അനുവദിച്ചത്.

ഓണം പ്രമാണിച്ച് അടുത്ത നാല് ദിവസം കോടതി അവധിയായതിനാല്‍ ഇന്നുതന്നെ ജയരാജനെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നടപടിക്രമം  പൂര്‍ത്തിയാക്കി ജാമ്യവിവരം തലശ്ശേരി കോടതിയെ ഫാക്‌സ് മുഖേന അറിയിക്കും. അതിനാല്‍ ഇന്നുതന്നെ ജയരാജന്‍ പുറത്തിറങ്ങും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജാമ്യകാലയളവില്‍ സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

അതേ സമയം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍