നെഹ്റു കപ്പ് ഫുട്ബോള്‍: കാമറൂണിന് ജയം

August 27, 2012 കായികം

ന്യൂഡല്‍ഹി: നെഹ്റു കപ്പ് ഫുട്ബോളില്‍ നേപ്പാളിനെ 5-0ന് പരാജയപ്പെടുത്തി  ശക്തരായ കാമറൂണ്‍ ആദ്യ ജയം സ്വന്തമാക്കി.  കാമറുണിനുവേണ്ടി കൊളോക്ഗ്നി മെറിമി, എബാംഗ ബെര്‍റ്റിന്‍ എന്നിവര്‍ രണ്ടു ഗോള്‍ വീതം നേടി. മൊമാസൊ ജോസഫിന്റെ വകയായിരുന്നു അഞ്ചാം ഗോള്‍. ആദ്യ മത്സരത്തില്‍ സിറിയയോട് 2-2 സമനില വഴങ്ങിയ കാമറൂണിന് ഇതോടെ അഞ്ചു പോയിന്റായി.  ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം