ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്‌

August 27, 2012 കേരളം

തിരുവനന്തപുരം:  കെ.ജി.എം.ഒ.എ പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി  നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഒക്‌ടോബര്‍ 1 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചതകാല പണിമുടക്കിലേക്ക്. ആദ്യഘട്ടമായി സപ്തംബര്‍ ആറ് മുതല്‍ നിസ്സഹകരണ സമരം തുടങ്ങും. സപ്തംബര്‍ 20 ന് സൂചന പണിമുടക്കും സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണയും നടത്തും.

സത്‌നാം സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്ത നടപടി പിന്‍വലിക്കണമെന്നും നടപടിക്ക് ശുപാര്‍ശ ചെയ്ത രമണിയെ തല്‍സ്ഥാനത്ത് നീക്കണമെന്നുമാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. ഇതിന് പുറമെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക, ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അച്ചടക്ക നടപടികള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം