ചെമ്പൈ ജന്മദിനാഘോഷം സപ്തംബര്‍ 1, 2 തീയതികളില്‍

August 27, 2012 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടായി: ചെമ്പൈ വൈദ്യനാഥഭാഗവതരുടെ 116-ാമത് ജന്മദിനാഘോഷം സപ്തംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ചെമ്പൈഗ്രാമത്തില്‍ നടക്കും. ചലച്ചിത്ര നടന്‍ വി.കെ. ശ്രീരാമന്‍ കച്ചേരി ഉദ്ഘാടനംചെയ്യും. മണ്ണൂര്‍ രാജകുമാരനുണ്ണി അധ്യക്ഷതവഹിക്കും. മധ്യമേഖലാ ഐ.ജി. എസ്. ഗോപിനാഥ് മുഖ്യാതിഥിയാകും. തുടര്‍ന്ന്, എ. അനന്തപത്മനാഭന്റെ വീണക്കച്ചേരിയുമുണ്ട്. ഞായറാഴ്ച രാവിലെ 11ന് വിദ്യാപീഠത്തിന്റെ 27-ാമത് വാര്‍ഷികാഘോഷം കളക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ ഉദ്ഘാടനംചെയ്യും. സംഗീതനാടക അക്കാദമി സെക്രട്ടറി പി.വി. കൃഷ്ണന്‍ അധ്യക്ഷനാകും,

യുവ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് രണ്ടുദിവസത്തെ സംഗീതക്കച്ചേരി അവതരിപ്പിക്കും. ചെമ്പൈ പാര്‍ഥസാരഥിക്ഷേത്രത്തില്‍ അനുബന്ധ പൂജാദികര്‍മങ്ങളും ആഘോഷവും നടത്തുന്നുണ്ട്. കേരളത്തിനകത്തും പുറത്തുംനിന്നുമായി 250ല്‍പ്പരം കലാകാരന്മാര്‍ രണ്ട് ദിവസങ്ങളിലായി കച്ചേരി നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം