ടാങ്കര്‍ ദുരന്തം: പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

August 28, 2012 കേരളം

കണ്ണൂര്‍: കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ ലോറി അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. രാവിലെ സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ.പി. മോഹനനാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഗ്യാസ് ടാങ്കര്‍  അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറും കണ്ണൂരിലെത്തും. ഉച്ചയോടെ ഇരുവരും സംഭവ സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിക്കും. ബാംഗളൂരിലായിരുന്ന മന്ത്രി കെ.സി.ജോസഫ് പരിപാടികള്‍ റദ്ദാക്കി കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം