ടാങ്കര്‍ ദുരന്തം: സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോടിയേരി

August 28, 2012 കേരളം

കണ്ണൂര്‍: കണ്ണൂരിലെ ഗ്യാസ് ടാങ്കര്‍ അപകടത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പരിയാരം മെഡിക്കല്‍ കോളജില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. ഇതിനുമുന്‍പും സമാനമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടാങ്കറില്‍ നിന്നും വാതകം ചോര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം