ശ്രീലങ്കന്‍ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ജയലളിത

August 28, 2012 ദേശീയം

ചെന്നൈ: ശ്രീലങ്കന്‍ പ്രതിരോധ വിഭാഗത്തിലെ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തമിഴ് വംശജരെ അപമാനിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലഴിത പറഞ്ഞു. തമിഴ് മത്സ്യത്തൊഴിലാളികളെ പീഡിപ്പിച്ച ശ്രീലങ്കന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത് ഒരു കര്‍ത്തവ്യം പോലെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ ശ്രീലങ്കന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഇവരെ ഉടന്‍ തിരിച്ചയക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലിംഗ്ടണിലും ബാംഗളൂരിലുമാണ് ലങ്കന്‍ സൈനികര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കിവരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം