കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ബിജെപി

August 28, 2012 ദേശീയം

ന്യൂഡല്‍ഹി: കല്‍ക്കരിപാട വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് ബിജെപിയുടെ കടുത്തഭാഷയില്‍ മറുപടി നല്‍കി. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്ത സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്നും സുതാര്യതയാണ് കോണ്‍ഗ്രസില്‍ നിന്ന് ആവശ്യപ്പെടുന്നതെന്നും ബിജെപി പറഞ്ഞു. പാര്‍ലമെന്റിനുള്ളിലെ ചര്‍ച്ചകളെക്കുറിച്ച് മാത്രമാണ് സര്‍ക്കാര്‍ സംസാരിക്കുന്നതെന്നും സുതാര്യതയെക്കുറിച്ചല്ലെന്നും ബിജെപി വക്താവ് രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. രാവിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ബിജെപിക്കെതിരേ സോണിയ ആഞ്ഞടിച്ചത്. ബിജെപി ബ്ളാക്ക് മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു സോണിയയുടെ പ്രധാന ആക്ഷേപം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം