ആറന്മുള ഉതൃട്ടാതി വള്ളംകളി: പള്ളിയോടങ്ങള്‍ക്ക് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൌണ്ടേഷന്‍ സമ്മാനം നല്‍കും

August 28, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ഇനി മുതല്‍ പള്ളിയോടങ്ങള്‍ക്ക് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൌണ്ടേഷന്‍ സമ്മാനങ്ങള്‍ നല്‍കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ട്രോഫിയും 25000 രൂപയുമാണ് സമ്മാനമായി നല്‍കുക. സമ്മാനങ്ങള്‍ ഫൌണ്ടേഷന്‍ ഭാരവാഹികള്‍ ആറന്മുള പള്ളിയോട സേവാസംഘത്തെ ഏല്‍പ്പിക്കും. പള്ളിയോട സേവാസംഘം തീരുമാനിക്കുന്ന ഏറ്റവും നല്ല അലങ്കാരവും പാട്ടുമുള്ള എ, ബി കാറ്റഗറികളിലെ പള്ളിയോടങ്ങള്‍ക്കാണു സമ്മാനങ്ങള്‍ നല്‍കുക. പത്രസമ്മേളനത്തില്‍ പള്ളിയോട സേവാ സംഘം പ്രസിഡന്റ് സാംബദേവന്‍, ട്രഷറര്‍ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് വെമ്പാല, കമ്മിറ്റിയംഗം ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍