ഓഹരി വിപണിയില്‍ റെക്കോര്‍ഡ് വിദേശ നിക്ഷേപം

October 19, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2010ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപം 2000 കോടി ഡോളര്‍ കവിഞ്ഞു. ബുധനാഴ്ച്ച ‘സെബി’ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പ് വര്‍ഷത്തെ ആകെ വിദേശ നിക്ഷേപം 2050 കോടി ഡോളറാണ്. ഇത് പുതിയ റെക്കോര്‍ഡാണ്. ഇതില്‍ ഭുരിഭാഗവും ആഗസ്റ്റിന് ശേഷമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യം തിരിച്ച്ടടി സമ്മാനിക്കുന്നതിനു മുമ്പ് 2007 ല്‍ ലഭിച്ച 1770 കോടി ഡോളറായിരുന്നു ഇതിനു മുമ്പുള്ള റെക്കോര്‍ഡ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ മാത്രം 1000 കോടി ഡോളര്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു. ഇതിനിടെ ബോംബെ ഓഹരി വില സൂചിക 2500 പോയന്‍േറാളം ഉയരുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം