രാഹുല്‍ ദ്രാവിഡിന് പത്മഭൂഷണ്‍ നല്‍കാന്‍ ശുപാര്‍ശ

August 28, 2012 കായികം

മുംബൈ: ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണിന് മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ ബി.സി.സി.ഐ നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നീണ്ട പതിനാറ് വര്‍ഷത്തെ കരിയര്‍ മുപ്പത്തിയൊമ്പതുകാരനായ രാഹുല്‍ അവസാനിപ്പിച്ചത് ഈ വര്‍ഷം ആദ്യത്തോടെയായിരുന്നു.

രാഹുലിനെകൂടാതെ ഓപ്പണര്‍ ഗൗതം ഗംഭീറിനെ പത്മശ്രീക്ക് നാമനിര്‍ദേശം ചെയ്യാനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട് ഒമ്പത് ക്രിക്കറ്റ് താരങ്ങള്‍ക്കാണ് ഇതിന് മുമ്പ് പത്മഭൂഷണ്‍ ലഭിച്ചിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ച ഏക ക്രിക്കറ്റ് താരം. 2008 ലാണ് സച്ചിന് പത്മവിഭൂഷണ്‍ ലഭിച്ചത്. 1999 ല്‍ സച്ചിന് പത്മശ്രീയും ലഭിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം