അനന്തപുരിയിലെ പൂക്കളങ്ങള്‍

August 29, 2012 കേരളം

പുളിങ്കുടി സ്റ്റാര്‍ ഇലവന്‍ സ്‌പോര്‍ട്‌സ് ക്ലബ് ഒരുക്കിയ പൂക്കളം.      ചിത്രങ്ങള്‍: ലാല്‍ജിത്.ടി.കെ

തിരുവനന്തപുരം: അനന്തപുരിയില്‍ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ തിരുവോണദിനത്തില്‍ വര്‍ണ്ണമനോഹരമായ പൂക്കളങ്ങളൊരുക്കി. ലക്ഷക്കണക്കിന് രൂപ ചെലവിട്ടാണ് പലയിടങ്ങളിലും പൂക്കളങ്ങളൊരുക്കിയിട്ടുള്ളത്. ഡിസൈനുകളിലും മറ്റും സൂക്ഷ്മത പുലര്‍ത്തുന്നത് തെക്കന്‍ കേരളത്തിലെ പ്രത്യേകതയാണ്. തിരുവോണദിനത്തില്‍ ക്ഷേത്രങ്ങളിലും വന്‍ തിരക്കനുഭവപ്പെട്ടു.

മാസ്റ്റര്‍ ഇലവന്‍ ക്ലബ് ഒരുക്കിയ അത്തപ്പൂക്കളം.

മികച്ച പൂക്കളങ്ങള്‍ക്കുള്ള സമ്മാന പദ്ധതികള്‍ ഈ രംഗത്ത് കടുത്ത മത്സരത്തിനിടയാക്കിയിട്ടുണ്ട്. മഴയുണ്ടെങ്കിലും ജനങ്ങള്‍ ഓണത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയിരിക്കുന്നത്. ഓണക്കാലത്തെ പൂവിന്റെ പൊള്ളുന്നവിലയൊന്നും വകവയ്ക്കാതെയാണ് വിവിധ ക്ലബുകളുടെ പ്രവര്‍ത്തകര്‍ മാവേലിയെ വരവേറ്റത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം