എസ്.എസ്.എല്‍.സി പരീക്ഷ: തീയതി നീട്ടി

October 19, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് പരീക്ഷാ ഇളവുകള്‍ അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം പ്രധാനാധ്യാപകര്‍ നിര്‍ദിഷ്ട പ്രഫോര്‍മയും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ഒക്‌ടോബര്‍  25ന് മുമ്പും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ബന്ധപ്പെട്ട രേഖകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍  നവംബര്‍ ആറിന് മുമ്പും സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം