ആറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണ തോണിയണഞ്ഞു

August 29, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

ആറന്‍മുള: പൊന്നോണത്തിന്റെ നിറവില്‍ ആറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണ തോണിയണഞ്ഞു. കാട്ടൂരു നിന്നും മങ്ങാട്ട് നാരായണ ഭട്ടതിരിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട തോണി പളളിയോടങ്ങളുടെ അകമ്പടിയോടെ ആറന്മുളയപ്പന് ഓണസദ്യയൊരുക്കാനുളള വിഭവങ്ങളുമായി ഇന്നു രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തി.

വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് തിരുവോണത്തോണിക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. കാട്ടൂര്‍ കരിയിലെ പതിനെട്ട് പുരാതന നായര്‍ കുടുംബങ്ങളില്‍ നിന്നാണ് ഓണവിഭവങ്ങള്‍ ശേഖരിച്ചത്. തിരുവോണത്തോണിയില്‍ എത്തുന്ന ഈ വിഭവങ്ങള്‍ ഉപയോഗിച്ചാണ് തിരുവോണനാളില്‍ ആറന്മുള ക്ഷേത്രത്തില്‍ ഓണസദ്യ നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം