വ്യോമസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് എട്ടു സൈനികര്‍ മരിച്ചു

August 30, 2012 ദേശീയം

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ രണ്ട് വ്യോമസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് എട്ടു സൈനികര്‍ മരിച്ചു. പരിശീലനപ്പറക്കലിനിടെയാണ് രണ്ട് എം-17 ഹെലികോപ്റ്ററുകള്‍ തമ്മില്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചത്. ജാംനഗറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള സാമ്രാട്ട് ഗ്രാമത്തിലാണ് ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണത്.

ജാംനഗറില്‍ നിന്ന് 15 കീലോമീറ്റര്‍ അകലെ സര്‍മാതിലായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി വ്യോമസേനാ വക്താവ് അറിയിച്ചു. ഇന്ത്യയിലെ മികച്ച സൈനികപരിശീലന കേന്ദ്രമാണ് ജാംനഗറിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം