ഇറ്റാലിയന്‍ നാവികര്‍ക്ക് പ്രത്യേക നിയമപരിരക്ഷ അനുവദിക്കാനാകില്ലെന്ന് കേന്ദ്രം

August 30, 2012 ദേശീയം

ന്യൂഡല്‍ഹി: കടലിലെ കൊലപാതകക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് പ്രത്യേക നിയമപരിരക്ഷ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ആയുധവുമായി രാജ്യത്തെത്തി കുറ്റകൃത്യം നടത്താന്‍ വിദേശികളെ അനുവദിക്കാനാകില്ല. ഇതിനിതിരേ ശക്തമായ നടപടിയെടുക്കേണ്ട ബാധ്യത രാജ്യത്തിനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം