മ്യാന്‍മര്‍ തെരഞ്ഞെടുപ്പ്: വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

October 19, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

യാംഗോന്‍: നവംബര്‍ ഏഴിന് നടക്കുന്ന മ്യാന്‍മര്‍ തെരഞ്ഞെടുപ്പില്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പട്ടാള ഭരണകൂടവും തെരഞ്ഞെടുപ്പ് കമീഷനും വ്യക്തമാക്കി. വിദേശ മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മറിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനോ, റിപ്പോര്‍ട്ട് ചെയ്യാനോ അനുവദിക്കേണ്ടെന്നാണ് ഭരണകൂട തീരുമാനം.തെരഞ്ഞെടുപ്പ് ഫലം മ്യാന്‍മറിലെ ഉള്‍പ്രദേശമായ നായിപൈടോയില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും യാങ്കൂണിലെ പത്രപ്രവര്‍ത്തകര്‍ക്കുമായി വിശദീകരിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനു മുമ്പ് 1990 ലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ഓങ് സാന്‍ സൂചിയുടെ പാര്‍ട്ടിയാണ് വിജയം നേടിയത്. എന്നാല്‍, ഭരണകക്ഷിയായ ജുന്താ പാര്‍ട്ടി സൂചിയുടെ വിജയം അംഗീകരിക്കാതിരിക്കുകയും അവരെ തടങ്കലിലാക്കുകയുമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍