പാചകവാതക ടാങ്കര്‍ അപകടം: മരണം ആറായി

August 30, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കണ്ണൂര്‍: ചാല ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റംലത്ത് മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നു പുലര്‍ച്ചെയാണ് റംലത്ത് മരിച്ചത്. മരിച്ച ആറില്‍ അഞ്ചു പേരും സ്ത്രീകളാണ്. പൊള്ളലേറ്റ 42 പേരില്‍ 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളജ് എന്നിവടങ്ങളിലാണ് പരുക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം