എമേര്‍ജിംഗ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ഒരു തുണ്ടു ഭൂമി പോലും വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി

August 31, 2012 കേരളം

തിരുവനന്തപുരം: എമേര്‍ജിംഗ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ഒരു തുണ്ടു ഭൂമി പോലും വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാക്തമാക്കി. നെല്ലിയാമ്പതിയിലെയും വാഗമണ്ണിലെയും വനഭൂമിയുടെ കച്ചവടമാണ് എമേര്‍ജിംഗ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദമുണ്ടാക്കി കേരളത്തിന്റെ സാധ്യതകള്‍ക്ക് തുരങ്കംവയ്ക്കാന്‍ അനുവദിക്കില്ലെന്നും എമേര്‍ജിംഗ് കേരളയില്‍ പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം