ഹെലികോപ്റ്റര്‍ അപകം: മരിച്ചവരില്‍ ഒരു മലയാളികൂടി

August 31, 2012 പ്രധാന വാര്‍ത്തകള്‍

ജാംനഗര്‍ (ഗുജറാത്ത്): വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടതായി  സ്ഥിരീകരിച്ചു.  തൃശൂര്‍ അന്നകര സ്വദേശിയും എയര്‍ഫോഴ്‌സ് ലെഫ്റ്റനന്‍റുമായ ശ്രീജിത്ത് (24) ആണ് മരിച്ചത്.  അന്നകര മാലൂര്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും നന്ദിനിയുടെയും മകനായ ശ്രീജിത്ത് മൂന്നു വര്‍ഷം മുമ്പാണ് വ്യോമസേനയില്‍ ചേര്‍ന്നത്. ബാംഗ്ലൂരാണ് താമസം. തിരുവനന്തപുരം കാരയ്ക്കാമണ്ധപം സ്വദേശി മനോജ് വി.നായരാണ് മരിച്ച മറ്റൊരു മലയാളി.

പരിശീലനപ്പറക്കലിനായി പറന്നുയര്‍ന്ന വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് കഴിഞ്ഞദിവസം ആകാശത്ത് കൂട്ടിയിടിച്ച് തകര്‍ന്നത്. അപകടത്തില്‍ ഒന്പതുപേര്‍ മരിച്ചിരുന്നു.  ജാംനഗര്‍ വ്യോമ താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് അഞ്ചുമിനിറ്റിനുള്ളിലായിരുന്നു അപകടം.  റഷ്യന്‍നിര്‍മിത എം.ഐ. 17 ഹെലിക്കോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍