വിരമിക്കുന്ന കാര്യം ആലോചിട്ടില്ലെന്ന് സച്ചിന്‍

August 31, 2012 കായികം

ബാംഗളൂര്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതിനെകുറിച്ച് ഇതേ വരെ ചിന്തിച്ചിട്ടില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍.  കാസ്ട്രോളിന്റെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് 2011 പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സച്ചിന്‍. ക്രിക്കറ്റ് ഇപ്പോഴും ആസ്വദിക്കുകയാണ്. വിരമിക്കണമെന്നു തോന്നിയാല്‍ തീരുമാനം നടപ്പാക്കാന്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.

സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവര്‍ വിമരിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സച്ചിന്‍റെ  പ്രതികരണം. വെസ്റിന്‍ഡീസിനെതിരെ കഴിഞ്ഞപരമ്പരയില്‍ ഡബിള്‍സെഞ്ചുറി നേടിയ വീരേന്ദര്‍ സെവാഗിനു ചടങ്ങില്‍ പ്രത്യേക അവാര്‍ഡ് സമ്മാനിച്ചു. ഗൌതം ഗംഭീറിന് പെര്‍ഫോമന്‍സ് അണ്ടര്‍പ്രഷര്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം