യുഎസ് ഓപ്പണിന് ശേഷം വിരമിക്കും: ആന്‍ഡി റോഡിക്

August 31, 2012 കായികം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നീസ് താരം ആന്‍ഡി റോഡിക് വിരമിക്കല്‍ തീരുമാനം  പ്രഖ്യാപിച്ചു. യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്നാണ് ആന്‍ഡി റോഡിക് പ്രഖ്യാപിച്ചിട്ടുള്ളത്.  യുഎസ് ഓപ്പണിലെ രണ്ടാം റൌണ്ടില്‍ ഓസ്ട്രേലിയന്‍ താരം ബെര്‍ണാഡ് ടോമിക്കിനെ നേരിടുന്നതിന് തൊട്ടുമുന്‍പാണ്റോഡിക് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ റോഡിക് നിലവില്‍ 22-ാം റാങ്കുകാരനാണ്.  പരിക്കുകള്‍ അലട്ടിത്തുടങ്ങിയതോടെയാണ് റാങ്കിങ്ങില്‍ റോഡിക് താഴേക്ക് പോയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം