ഓണാഘോഷത്തില്‍ നാടന്‍കലകള്‍ക്ക് പുനര്‍ജ്ജന്മം

September 1, 2012 കേരളം

തിരുവനന്തപുരം: ഓണാഘോഷ വേദികളില്‍ കേരളത്തിന്റെ സമ്പന്നമായ ദ്രാവിഡ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തുന്ന നാടന്‍ കലാരൂപങ്ങള്‍ക്ക് പുനര്‍ജ്ജന്മം.കനകക്കുന്നിലെ വിവിധ വേദികളിലായി കഴിഞ്ഞദിവസം നടന്ന അര്‍ജ്ജുന ന്യത്തം, തിരിയുഴിച്ചില്‍, വില്‍പ്പാട്ട്, തോല്‍പ്പാവക്കൂത്ത്, മുടിയേറ്റ്, തോറ്റംപാട്ട് മുതലായ കലാരൂപങ്ങള്‍ക്കൂ ലഭിച്ച ജനശ്രദ്ധ കേരളത്തിന്റെ സംസ്‌ക്കാരിക ഐക്യം ഊട്ടിയുറപ്പിക്കുന്നതില്‍ നാടന്‍ കലകളുടെ പങ്ക് വിളിച്ചോതി. കേരളത്തില്‍ മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന നിരവധി നാടന്‍ കലകള്‍കൂടി വരും ദിവസങ്ങളില്‍ എവര്‍ക്കും നേരിട്ടുകാണാനുള്ള അസുലഭ അവസരമാണ് ടൂറിസം വകുപ്പ് ഇത്തവണ ഒരിക്കിയിരിന്നത്.

കഴിഞ്ഞദിവസം വേറ്റിനാട് ശ്രികുമാറും സംഘവും അവതരിപ്പിച്ച വില്‍പ്പാട്ട് കാണിസമുദായത്തിലെ മാണിക്യം എന്ന ദുരന്തനായികയുടെ കഥപറഞ്ഞാണ് കാണികളുടെ മനകവര്‍ന്നെതെങ്കില്‍, ലക്ഷ്മണപുലവരും സംഘവും രാമായണത്തിലെ പ്രസക്തഭാഗങ്ങള്‍ കമ്പരാമായണ ശ്ലോകങ്ങള്‍ക്കൊപ്പം തോല്‍പ്പാവക്കൂത്തായി അവതരിപ്പിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്കത് വേറിട്ടനുഭവമായി. ഓണാഘോഷവേദിയില്‍ പത്താം തവണയും തോറ്റം പാട്ട് അവതരിപ്പിച്ച സി.ശശിധരന്‍ നായരും സംഘവും,മധ്യകേരളത്തിന്റെ തനതു അനുഷ്ടാന കലയായ തിരിയുഴിച്ചിലും പുള്ളുവന്‍പാട്ടും അവതരിപ്പിച്ച സൂധീര്‍ മുള്ളൂര്‍ക്കരയും സംഘവും മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന നാടന്‍കലകളെ അനന്തപുരിയുടെ മണ്ണില്‍ പുനര്‍ജ്ജന്മം നല്‍കി.

വരും ദിവസങ്ങളില്‍ കാളിദ്വാരികയുദ്ധത്തിന്റെ ത്രീവ്രതപൂണ്ട മുടിയേറ്റ്, ഭഗവതിക്കാവുകളില്‍ കെട്ടിയാടുന്ന പടയണി, ഉത്തരമലബാറിലെ ഭഗവതിക്ഷേത്രംങ്ങളില്‍ പൂരത്തിന്റെ ഭാഗമായി കളിച്ചുപോരുന്ന പൂരക്കളി, കണ്യാര്‍കളി, മാരിയാട്ടം, നിണബലി, ഗരുഡന്‍പറവ, ചരുടുപിന്നിക്കളി തുടങ്ങിയ നിരവധി കലകള്‍ വരുദിനങ്ങള്‍ പ്രേക്ഷകര്‍ക്ക് കനകുന്നിലെ വിവിധവേദികളിലായി ആസ്വദിക്കാനാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം