ഐസ്ക്രീം കേസ്: വി.എസിന്റെ ഹര്‍ജി 11 ലേക്ക് മാറ്റി

September 1, 2012 കേരളം

കോഴിക്കോട്: ഐസ്ക്രീം കേസില്‍ അന്വേഷണം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മജിസ്ട്രേറ്റ് കോടതി ഈ മാസം 11 ലേക്ക് മാറ്റി. മജിസ്ട്രേറ്റ് അവധിയായതിനാലാണ് കേസ് മാറ്റിയത്. കുഞ്ഞാലിക്കുട്ടിക്കെതിരേ മതിയായ തെളിവുകള്‍ ഇല്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരേയാണ് വി.എസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് നേരിട്ടെത്തിയാണ് വി.എസ് ഹര്‍ജി നല്‍കിയിരുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം