ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു

September 1, 2012 കേരളം

തൃശൂര്‍: വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സ്ക്വാഡ്രന്‍ ലീഡര്‍ ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ കൊച്ചി നേവല്‍ബേസില്‍യിലെത്തിച്ച മൃതദേഹം രാവിലെ 10.30 ഓടെ തൃശൂര്‍ അന്നകരയിലെ വീട്ടിലെത്തിച്ചു. സഹോദരിയുടെ മകന്‍ അശ്വിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജില്ലാ കളക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.  ഗുജറാത്തിലെ ജാംനഗര്‍ വ്യോമതാവളത്തില്‍ നിന്നും പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം ആകാശത്ത് കൂട്ടിയിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഒന്‍പത് വ്യോമസേനാ ഉദ്യോഗസ്ഥര്‍ മരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം