സ്വര്‍ണ്ണത്തിന് റിക്കാര്‍ഡ് വില: പവന് 23,240

September 1, 2012 കേരളം

കൊച്ചി: സ്വര്‍ണവില എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് സര്‍വകാല റിക്കാര്‍ഡില്‍. പവന് 240 രൂപയാണ് വര്‍ധിച്ചത്. 23,240 രൂപയാണ് പവന് വില. ഗ്രാമിന് 2905 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിക്ക് ചുവടുപിടിച്ചാണു സ്വര്‍ണത്തിന്റെ മുന്നേറ്റം. ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും ഉല്‍സവ, വിവാഹ വേളകളിലെ വര്‍ധിച്ച ആവശ്യവും വിലകൂടുന്നതിന് കാരണമായി.

കഴിഞ്ഞ ശനിയാഴ്ചയാണ് പവന്‍ വില ആദ്യമായി 23,000 കടന്നത്. അന്ന് 23,080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം