തീവ്രവാദബന്ധം: വിദ്യാര്‍ത്ഥി അറസ്റ്റില്‍

September 1, 2012 ദേശീയം

ഹൈദരാബാദ്: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ഹൈദരാബാദില്‍ നിന്നും വിദ്യാര്‍ഥി അറസ്റിലായി.  ഒബെയ്ദ് റഹ്മാന്‍ എന്ന 26 കാരനാണ് തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റിലായത്. ബാംഗളൂരില്‍ കഴിഞ്ഞ ദിവസം അറസ്റിലായ 11 പേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒബെയ്ദ് റഹ്മാനെ പോലീസ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് ഒബെയ്ദിനെ അറസ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഒബെയ്ദിനെ ബാംഗളൂരിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അറസ്റ്റിലായ പതിനൊന്നും പേര്‍ക്കും തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം