ഡി.ജി.പി ഇന്ന് കണ്ണൂര്‍ സന്ദര്‍ശിക്കും

September 2, 2012 കേരളം

തിരുവനന്തപുരം: പൊലീസ് മേധാവിയായി ചുമതലയേറ്റ ബാലസുബ്രഹ്മണ്യം ഇന്ന് കണ്ണൂരില്‍ ടാങ്കര്‍ലോറി അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കും.  കേരളാ പോലീസ് മേധാവിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ദൗത്യമാണിത്. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനാണു മുന്‍ഗണനയെന്നു ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

ഓഫിസിലെ ആദ്യദിവസമായ ഇന്നലെ രാവിലെ പത്തിന് ഓഫിസില്‍ എത്തിയ അദ്ദേഹത്തിനു വൈകിട്ട് ഏഴു മണിവരെ തുടര്‍ച്ചയായ യോഗങ്ങള്‍ ആയിരുന്നു.  സഹപ്രവര്‍ത്തകരുമായി സംസ്ഥാനത്തെ ക്രമസമാധാനനില ഡിജിപി ചര്‍ച്ച ചെയ്തു.  ഇന്റലിജന്‍സ് എഡിജിപി: ടി.പി. സെന്‍കുമാര്‍, ദക്ഷിണ മേഖല എഡിജിപി: പി. ചന്ദ്രശേഖരന്‍, പരിശീലനത്തിന്റെ അധികച്ചുമതലയുള്ള എഡിജിപി: എ. ഹേമചന്ദ്രന്‍ എന്നിവരുമായി ഡിജിപി ചര്‍ച്ചകള്‍ നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം