വിമാനം തകര്‍ന്ന നാല് മരണം

September 2, 2012 രാഷ്ട്രാന്തരീയം

മോസ്കോ: വടക്കന്‍ റഷ്യയിലെ അര്‍ക്കന്‍ഗെല്‍സ്ക് മേഖലയില്‍ ചെറുവിമാനം തകര്‍ന്ന് നാലു പേര്‍ മരിച്ചു.  യാക്-18 വിമാനം കാറ്റുനീനോ ഗ്രാമത്തിലാണ്തകര്‍ന്നു വീണതെന്നും യാത്രക്കാരായ നാലു പേരും മരണമടഞ്ഞതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.  അപകടകാരണം അറിവായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. സംഭവത്തേക്കുറിച്ച് അന്വേഷണം തുടങ്ങി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം