വിളപ്പില്‍ശാലയില്‍ ഇന്ന് ഹര്‍ത്താല്‍

September 3, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിളപ്പില്‍ പഞ്ചായത്തില്‍ ജനകീയ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിളപ്പില്‍ശാലയിലേക്ക് മാലിന്യസംസ്‌കരണ സാമഗ്രികള്‍ കൊണ്ടുപോകുന്നത് തടഞ്ഞ സമരക്കാര്‍ പൊലീസിനു നേരെ നടത്തിയ ആക്രമണത്തില്‍ പോലീസിന്‍റെ  നാല് ബസുകളും രണ്ട് ജീപ്പുകളും തകര്‍ന്നിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്. വിമല്‍ ഉള്‍പ്പെടെ ഒട്ടേറെ പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.  ഇതുമായി ബന്ധപ്പെട്ട് പൊലീസ് വാഹനം ആക്രമിച്ചെന്ന കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍