സിറിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 15 മരണം

September 3, 2012 രാഷ്ട്രാന്തരീയം

ദമാസ്‌കസ്: സിറിയയില്‍ ദമാസ്‌കസിന് സമീപം ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 15 മരണം. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ മുസ്‌ലിം പള്ളിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. സിറിയയില്‍ വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.  ഒരുദിവസം നടക്കുന്ന മൂന്നാമത്തെ കാര്‍ ബോംബ് സ്‌ഫോടനമാണിത്.  സാധാരണക്കാരാണ് മരിച്ചവരെല്ലാം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം