സത്‌നാംസിങിന്റെ കൊലപാതകം: 4 അന്തേവാസികള്‍ പ്രതികള്‍

September 3, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ബിഹാര്‍ സ്വദേശി സത്‌നാംസിങ് മാന്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട കേസില്‍ നാലു തടവു പുള്ളികളെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  മഞ്ജീഷ്, ബിജു, ദിലീപ്, ശരത്ചന്ദ്രന്‍ എന്നിവരെയാണു പ്രതികളാക്കിയത്. നാലു പേര്‍ക്കുമെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.സംഭവത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജയില്‍വാര്‍ഡന്‍ അടക്കം ആറു പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

സത്‌നാമിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുന്നതിനായി  അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് സംഘം ബിഹാറിലേക്കു പുറപ്പെടും. സിഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിഹാറിലേക്കു പുറപ്പെടുന്നത്.

അമൃതാനന്ദമയി മഠത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനെത്തുടര്‍ന്നു പിടിയിലായ സത്‌നാംസിങ്് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചു മരിക്കുകയായിരുന്നു.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍