ആലപ്പുഴയില്‍ ശക്തമായ കടല്‍ക്ഷോഭം

September 3, 2012 പ്രധാന വാര്‍ത്തകള്‍

ആലപ്പുഴ: ആലപ്പുഴ തീരത്ത് ശക്തമായ കടല്‍ക്ഷോഭം. പുറക്കാട് തീരത്തുനിന്ന്  ജനങ്ങളെ ഒഴിപ്പിച്ചു. പുന്നപ്രയില്‍ കടല്‍ അര കിലോമീറ്ററോളം ഉള്‍വലിഞ്ഞു.
പുറക്കാട് 200 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഏതാനും വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഞായറാഴ്ച രാത്രി മുതലാണ് കടല്‍ക്ഷോഭം തുടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍