നെഹ്രുകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം

September 3, 2012 കായികം

ന്യൂഡെല്‍ഹി:  കരുത്തരായ കാമറൂണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച്  ഇന്ത്യ നെഹ്രുകപ്പില്‍ ഹാട്രിക് തികച്ചു.  സ്‌കോര്‍:  5-4.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും രണ്ടു ഗോള്‍ വീതമടിച്ചു തുല്ല്യത പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഇന്ത്യയുടെ മുഴുവന്‍ കിക്കുകളും ലക്ഷ്യത്തിലെത്തി. കാമറൂണിനുവേണ്ടി അവസാന കിക്കെടുത്ത സൂപ്പര്‍ സ്‌ട്രൈക്കര്‍ മാക്കണ്‍ തിയറിയുടെ കിക്ക് സൈഡ് പോസ്റ്റിലിടിച്ചു മടങ്ങുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി റോബിന്‍ സിങ്, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഡെന്‍സില്‍ ഫ്രാങ്കൊ, മെഹ്താബ് ഹുസൈന്‍, ക്ലിഫോഡ് മിറാന്‍ഡ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാമറൂണിനുവേണ്ടി അഷു ടെംബെ, ഔസമില ബാബ, ക്യാപ്റ്റന്‍ പോള്‍ ബെബെ, കിന്‍ഗ്വു എംപോണ്ടൊ എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു.

2009ലും ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ വിജയം.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം