വിമുക്തഭടന്മാര്‍ വഞ്ചിതരാകരുത്: ജില്ലാ സൈനികക്ഷേമ ആഫീസര്‍

September 3, 2012 കേരളം

തിരുവനന്തപുരം: കര്‍ണ്ണാടകയിലെ ഗംഗാവതിയില്‍ പ്രവര്‍ത്തിക്കുന്ന ഇഷ റീഡിംഗ്‌റൂം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും 2011-2012ല്‍ പ്രധാനമന്ത്രിയുടെ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സെലക്ഷന്‍ ലഭിച്ചതായി കാണിച്ച് കത്തുകള്‍ അയയ്ക്കുകയും തുടര്‍ ഉപദേശങ്ങള്‍ക്കായി 250രൂപ മണി ഓര്‍ഡര്‍ അയച്ചുതരുവാന്‍ ആവശ്യപ്പെട്ടിട്ടുളളതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇത്തരത്തിലുളള കപടവാഗ്ദാനങ്ങളില്‍ അകപ്പെട്ട് പണപ്പിരിവിനിരയായി വഞ്ചിതരാകരുതെന്ന് എല്ലാ വിമുക്തഭടന്മാരോടും അവരുടെ മക്കളോടും ജില്ലാ സൈനികക്ഷേമ ആഫീസര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം